Saturday, September 09, 2006

ചൊവ്വ ദോഷം

ജാതക ശാസ്ത്രത്തില്‍‍ വിശ്വസിക്കുന്നവര്‍ക്ക് ചൊവ്വ ദോഷം എന്ന് ഒരു ഗതിയേ വലീയ പേടിയാണ്‍. ഈ ഗതിയുള്ളവര്‍‍ക്ക് വേറേ ഒരു ചൊവ്വ ദോഷം ഉള്ള് വ്യക്തിയേ കല്യാണം കഴിക്കാന്‍‍ പറ്റത്തൊള്ളൂ. അല്ലെംഗില്‍‍ ഒരു വര്‍‍ഷത്തിനുള്ളില്‍‍ ചൊവ്വ ദോഷമില്ലത വ്യക്തിക്ക് മരണം സംഭവിക്കും. ഹിന്ദീ പറയുന്നവര്‍ക്ക് ഇത് “മാങ്ഗ്ലിക്ക്’ എന്ന് അറിയപെടും.

നമ്മുടെ വിശ്വാസങ്ങളില്‍‍ ഇത് സത്യം ആണോ അതോ തെറ്റാണോ എന്ന് നോകാനുള്ള് വിഷമമുള്ള് കാര്യം അല്ല. സയന്‍‍റ്റിസ്റ്റുകള്‍‍ക്ക് കുറേ വിവഹിതരായ ആള്‍കാരേ കൂട്ടീട്ട് രണ്ടു പേരുടെ ജാതകം നോക്കീട്ട് പറയാം ആര്‍ക്കാണ്‍ ചൊവ്വ ദോഷം ഉള്ളത്. 3 തരത്തിലേ കുടുംബങ്ങള്‍‍ കാണും... 1. 2 പേര്‍ക്കും ചൊവ്വാ ദോഷം ഉണ്ട്; 2. ഒരു ആള്‍ക്ക് മാത്രം; 3. ആര്‍ക്കും ഇല്ലാ.

ഈ 3 തരത്തിലേ കുടുംബങ്ങാളില്‍‍ നോക്കിയാല്‍‍ മതി എത്ര പേരാണ്‍ മരിച്ചിരിക്കുന്നത്. ജാതകം അനുസരിച്ച് രണ്ടാമത്തേ പങ്തിയില്‍‍ കൂടുതല്‍ മരണങ്ങള്‍‍ ഉണ്ടാവണം. ഹിന്ദു മദത്തില്‍‍ രണ്ടാം തരത്തിലേ കുടുംബങ്ങള്‍ കുറവായിരിക്കും, അതുകൊണ്ട് വേറെ മദങ്ങളിലും കുടുംബങ്ങളേ നോക്കെണ്ടിവരുമായിരിക്കും. ഇത് ശരിയാണോ തെറ്റണോ എന്ന് അറിഞ്ഞാല്‍‍ എല്ലാവര്‍ക്കും നല്ലതാണ്‍.

11 comments:

ഉമേഷ്::Umesh said...

ചൊവ്വദോഷം ശരിയാണു്. മിക്കവരും എഴുതുന്ന “ചൊവ്വാദോഷം” തെറ്റും :)

“ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കും” എന്നാണു ശാസ്ത്രമെങ്കില്‍ തെറ്റാണോ ശരിയാണോ എന്നു തെളിയിക്കാന്‍ എളുപ്പമാണു്. ഹിന്ദുക്കളിലെ ഒരു വിഭാഗം മാത്രമേ ഇതനുസരിച്ചു കല്യാണം കഴിക്കുന്നുള്ളൂ. ഇതു നോക്കാതെ കല്യാണം കഴിക്കുന്നവരില്‍ ഏകദേശം 31% ആളുകള്‍ക്കു ചൊവ്വദോഷം ഉണ്ടാവുമെന്നു് "ഈ കണക്കു പറയുന്നു. അപ്പോള്‍ രണ്ടു പേരില്‍ ഒരാള്‍ക്കു മാത്രം ചൊവ്വദോഷം വരാനുള്ള സാദ്ധ്യത 2x0.31x0.69 - 0.31x0.31 = 0.3317. അതായതു് 33% ദമ്പതികളിലൊരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചുപോകും എന്നു്.

ജാതകം നോക്കാതെ കഴിക്കുന്ന കല്യാണങ്ങളില്‍ മൂന്നിലൊന്നില്‍ ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നുണ്ടോ എന്നു നോക്കിയാല്‍ മതി. ലോകത്തിലെ മുഴുവന്‍ ആളുകളെയും നോക്കണം.

ഇനി മരണമല്ല, സ്വരച്ചേര്‍ച്ചയില്ലായ്മ, സന്തോഷമില്ലായ്മ, മക്കള്‍ക്കു ബാലാരിഷ്ടത തുടങ്ങിയവയാണു ഫലങ്ങള്‍ എങ്കില്‍ ഒന്നും പറയാനില്ല.

Adithyan said...

ജാതകത്തെയും ചൊവ്വദോഷത്തെയും ഒക്കെ കടിച്ചു കീറാന്‍ നടക്കുന്ന ഒര്‍ സിംഹമാണല്ലേ ഉമേഷേട്ടന്‍ ;))

ഇപ്പോ വക്കാരി എത്തും - ചൊവ്വദോഷം ഉള്ള ദമ്പതികളില്‍ മരിച്ചവരെത്ര? ജീവിച്ചവരെത്ര? ഇനി ചൊവ്വദോഷം ഉണ്ടെന്നറിഞ്ഞിട്ട് കല്യാണം നടത്താത്തതു കൊണ്ട് ജീവിതം നീട്ടിക്കിട്ടിയവരെത്ര? ചൊവ്വദോഷം കണ്ടുപിടിച്ചതു കൊണ്ട് കല്യാണം വേണ്ട എന്നു പറയാന്‍ പോയിട്ട് തിരിച്ചു വരുന്ന വഴി പൊട്ടക്കിണറ്റില്‍ വീണ് മരിച്ചവരെത്ര? ഇതിനെക്കുറിച്ചൊക്കെ ശാസ്ത്രീയമായ പഠനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടോ? ഇതിനൊക്കെ മാത്രം ഡെഡിക്കേറ്റഡ് ആയി നമുക്കൊരു യൂണിവേഴ്സിറ്റി ഉണ്ടോ? അതൊന്നും ഇല്ല്ലാത്ത സ്ഥിതിക്ക് ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്നു പറഞ്ഞ് തള്ളിക്കളയാന്‍ എങ്ങനെ കഴിയും? പഠനങ്ങള്‍ ആണ് നമുക്കാവശ്യം

;))

വക്കാരിമഷ്‌ടാ said...

ഹോ, ആശ്വാസമായി.

ചെയ്യാനുള്ള പണികളൊക്കെ വേണ്ടസമയത്ത് വേണ്ടരീതിയില്‍ ചെയ്യാത്തതു കാരണം എല്ലാം കൂടി തലയില്‍ കയറി ആകപ്പാടെ വട്ട് പിടിച്ചിരിക്കുകയായിരുന്നു. അതുകാരണം ബ്ലോഗൊന്നും വായിക്കാനും പറ്റുന്നില്ല, കമന്റൊന്നും ഇടാനും പറ്റുന്നില്ല. ഈ പരിപാടി ആരെയെങ്കിലും ഏല്‍‌പിച്ചാലോ എന്ന് കുറെനാളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്റെ മനസ്സറിഞ്ഞ് ഇതൊക്കെ ചെയ്യാന്‍ പറ്റിയ ഒരാളെ കിട്ടേണ്ടേ...?

കിട്ടി.

ആദിത്യന്‍.

അപ്പോള്‍ ആദിത്യോ, ആദിത്യനെ ഇന്നുമുതല്‍ നിയമിച്ചിരിക്കുന്നു. ശമ്പളം സാലറിയായി യെന്‍ കണക്കില്‍ താങ്കളുടെ സ്വിസ്റ്റി ബങ്കര്‍ അക്കൌണ്ടില്‍ രണ്ടാം പാദത്തിലന്ത്യമായി രണ്ടക്കം കുറഞ്ഞ് രണ്ടാ‍ഴ്‌ച കൂടുമ്പോള്‍.

ഇങ്ങിനെ ഞാന്‍ മനസ്സില്‍ കാണുന്നത് അവിടെയുള്ള നല്ല പൊക്കമുള്ള മരത്തിന്റെ മണ്ടയില്‍ തന്നെ കണ്ട് കമന്റുകള്‍ ഇടുക. ഇടുമ്പോള്‍ ഇട്ടൊ പൊത്തോ എന്നൊന്നും ഇടരുതേ, സൂക്ഷിച്ചിടണം-മെദുവ, മെദുവ, പാദുവ.

ഇനി ലീവെടുത്ത് വീട്ടിലിരിക്കാം. :)

Mosilager said...

ഉമേഷ്
ഇത്രെയും കാലം ആള്‍‍കാര്‍‍ ഇതില്‍‍ വിശ്വസിച്ച് നടക്കുന്ന് കൊണ്ട് അവര്‍ക്ക് കടിച്ചാല്‍‍ പൊട്ടാത്ത് എവിടെന്‍സ് കൊടുക്കേണ്ടിവരും. അതിന്‍‍ പ്രോബബിലിറ്റീ മാത്രം വെച്ച് നോക്കീട്ട് കാര്യം ഇല്ല. ആള്‍‍കാരേ തനെ കൂട്ടി ചോതിക്കേണ്ടി വരും. അല്ലെങ്ങില്‍‍ ഇംഗ്ലീഷില്‍‍ ഒരു ചൊല്ലുണ്ട് -
"There are lies, dammned lies and then there are statistics."
പ്രോബബിലിറ്റീയിന്‍റെ ആദ്യത്തേ പ്രശ്നമാണ്‍ അത് വച്ച് ഒരാളുടെ സ്ഥിതിയിനേ കുറിച്ച് ഒന്നും അറിയാന്‍‍ പറ്റത്തില്ല. ഒരു പോപ്യുലേഷനിന്‍റെ സ്ഥിതിയേ പറയത്തൊള്ളൂ. അതുകൊണ്ടാണ്‍ ഞാന്‍‍ ഇങ്ങനത്തേ ഒരു പരീക്ഷണം പറഞ്ഞത്. ബൈ ദി വേ, കണക്ക് നന്നയിട്ട് അറിയാമല്ലോ... പിന്നെ ആദിത്യന്‍‍ സാറ് നിങ്ങളേ “സിംഹം” എന്നും വിളിച്ചൂ... കണ്‍ഗ്രാചുലേഷന്‍സ്!
ആദിത്യന്‍‍
നിങ്ങള്‍‍ പറയുന്ന് വേരിയബിളുകള്‍‍ (variables) നോക്കിയാല്‍‍ പരീക്ഷണം ഒരുപാട് ബുദ്ധിമുട്ടാണ്‍. നമ്മള്‍ക്ക് സാധാരണ കോസ് ആണ്ട് ഇഫെക്റ്റേ നോക്കാന്‍‍ പറ്റത്തൊള്ളൂ. ഈ പരീക്ഷണത്തിന്‍‍ യൂണിവേഴ്സിറ്റിയുടെ ആവശ്യം ഇല്ല. ഒരു ഡീ. ഫില്‍‍ സ്റ്റുടെന്‍റ് മതീ. ശൊഷിയോളൊജീ പടുപ്പിക്കുന്ന് ആരേയെങ്കിലും അറിയാമോ? ചൊവ്വദോഷം സത്യമാണോ അതോ തെറ്റാണോ എന്ന് കണ്ടുപിടിക്കാമെംഗില്‍‍ കുറേ പേരുടെ ജീവിതവും സന്തോഷവും രക്ഷിക്കാം. ഒരു ചോദ്യം ഉണ്ട് - ഒരുപക്ഷേ തെറ്റാണെംഗില്‍‍ ഇപ്പോള്‍‍ ഗേള്‍ഫ്രണ്ടിന്‍‍ ചൊവ്വദോഷം ആണെന്ന് പറഞ്ഞിട്ട് ഉപേക്ഷിച്ചവര്‍‍ തിരിച്ച് അവരുടെ ആടുത് മാപ്പ് ചോതിക്കാന്‍‍ പോവുമോ?

nalan::നളന്‍ said...

എന്റെയൊരഭിപ്രായത്തില്‍, ഏറ്റവും പൊരുത്ത്മില്ലാത്ത പെണ്ണിനെയാണു കെട്ടേണ്ടത്, പറ്റുമെങ്കില്‍ ചൊവ്വദോഷം ഉള്ളവളെ തന്നെ. രണ്ടുപേരും ഒരേ അഭിപ്രായം, സ്വരച്ചേര്‍ച്ചയൊക്കെയായാല്‍ ഭയങ്കര ബോറാ, ടെയ്ലി ഒരടിയെങ്കിലുമില്ലെങ്കില്‍ എന്തോന്നു ദാമ്പത്യം.
അപ്പൊ പറഞ്ഞ പോലെ.

“There are lies, dammned lies and then there are statistics“ ഇത് ഈ ജ്യോതിഷശിരോമണികളെ ഉദ്ദേശിച്ചാവണം, എല്ലാമൊരു മാജിക്കല്ലയോ.

prapra said...

മുന്നാഭായ്‌ കണ്ടപ്പോള്‍ പിടികിട്ടിയില്ല ഈ 'മാങ്ക്ലിക്ക്‌' എന്താണ്‌ സാധനം എന്ന്, എന്റെ ഒരു പഴയ അയല്‍വാസി ഹിന്ദികാരന്റെ ലാസ്റ്റ്‌ നെയിമും ഇതായിരുന്നു. ഇനി അയാള്‍ക്ക്‌ ചൊവ്വദോഷം ഉണ്ടന്ന് എഴുതിവെച്ചതാണോ ആവോ, കാണുമ്പോള്‍ ചോദിച്ച്‌ നോക്കണം.

മരണം എന്ന് ഉദ്ദേശിക്കുന്നത്‌ വ്യക്തിത്വത്തിന്റെ മരണം ആയിരിക്കാം. അതിന്‌ ചൊവ്വദോഷം ഉള്ള പെണ്ണിനെ തന്നെ കല്യാണം കഴിക്കണം എന്നില്ല, എന്തിന്‌ കല്യാണം കഴിക്കണം എന്ന് തന്നെ ഇല്ല, ഒരു സ്മാള്‍ കഴിച്ചാലും മതി :).

ഗഫൂര്‍ക്ക പറഞ്ഞ പോലെ, തട്ടി പോകും തട്ടി പോകും എന്നെ വിചാരിച്ചാല്‍ ആരും തട്ടിപ്പോകും, അത്‌ കൊണ്ട്‌ തട്ടി പോകൂല്ല എന്നെ വിചാരിച്ച്‌ ചാടിക്കോളീ...

indiaheritage said...

ജാതകപരിശോധനക്ക്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ്‌ വരാഹമിഹിരാചാര്യണ്റ്റേത്‌. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
ആ പുസ്തകത്തില്‍ പറയുന്നുണ്ട്‌ മനപ്പൊരുത്തമാണ്‌ പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.

ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച്‌ പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍

പണ്ടു സഞ്ജയന്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക്‌ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല "

ഉമേഷ്::Umesh said...

ഇന്‍ഡ്യാഹെരിറ്റേജ് മാഷേ,

വരാഹമിഹിരഹോരയിലെവിടെയാണു മനപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? പോട്ടേ, അതിലെവിടെയാണു വിവാഹപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? ചുരുക്കം ചില വര്‍ജ്ജ്യയോഗങ്ങളല്ലാതെ ഇന്നു പറയുന്ന വിവാഹപ്പൊരുത്തമെന്തെങ്കിലും ഹോരാശാസ്ത്രത്തിലുണ്ടോ?

ശ്ലോകം ഉദ്ധരിക്കണമെന്നില്ല. ഏതദ്ധ്യായത്തില്‍ എത്രാമത്തെ ശ്ലോകമെന്നു പറഞ്ഞാല്‍ മതി.

ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?

വിവാഹപ്പൊരുത്തം ഹോരാശാസ്ത്രത്തിലോ ഫലദീപികയിലോ സാരാവലിയിലോ ഒന്നുമില്ല. ഉദരപൂരണത്തിനു കൂടുതല്‍ വഴികള്‍ക്കായി പിന്നീടു ജ്യോത്സ്യന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്.

ഒരു പക്ഷേ, ഞാന്‍ ഗുരുമുഖത്തു നിന്നു പഠിക്കാതെ പുസ്തകത്തില്‍ നിന്നു വായിച്ചതു കൊണ്ടാവാം ഇതൊന്നും കാണാഞ്ഞതു്, അല്ലേ?

ഈ പോസ്റ്റ് ചൊവ്വദോഷത്തെപ്പറ്റിയാണല്ലോ‍. അതിനെപ്പറ്റി ഒന്നും മാഷ് പറഞ്ഞില്ലല്ലോ. വരാഹമിഹിരന്‍ എന്തു പറഞ്ഞിട്ടുണ്ടു ചൊവ്വദോഷത്തെപ്പറ്റി?

പിന്നെ, “ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും...” എന്നു പറഞ്ഞതൊന്നു വിശദീകരിക്കാമോ? ഗുരുവായൂരപ്പന്റെ കാര്യമാണോ?

nalan::നളന്‍ said...

ഉമേഷ് അണ്ണനേതായാലും ഗുരുമുഖത്തുനിന്നും പഠിക്കാത്തതു വലിയ കഷ്ടമായിപ്പോയി.

indiaheritage said...

Priya Umesh,

ചൊവ്വാദോഷമുള്ള ആളുകളുടെ വിവാഹമാണ്‌ ആ പോസ്റ്റിണ്റ്റെ --'ചൊവ്വാദോഷമില്ലാത്ത ആള്‍ ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കും '--എന്ന വാചകം പ്രസക്തമാക്കുന്നത്‌ എന്നെനിക്കു തോന്നുന്നു.

ജാതകപൊരുത്തത്തെ പറ്റി ശ്രീ കൈക്കുളങ്ങര രാമവാരിയര്‍ പുസ്തകത്തിണ്റ്റെ ഒന്നാം ഭാഗം പേജ്‌ ൩൨ ല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക . അതു വ്യാഖ്യാതാവിണ്റ്റെ വാക്കുകളാണ്‌ അതുകൊണ്ടാണ്‌ ഞാന്‍ വ്യാഖ്യാതാവിണ്റ്റെ പേരുള്ളത്‌ നിര്‍ദ്ദേശിച്ചത്‌. അതില്‍ അദ്ദേഹം അലംബായനന്‍ ആപസ്തംബന്‍ തുടങ്ങിയ ആചാര്യന്‍മാരുടെ വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. പക്ഷെ അതൊന്നും പൊരുത്തം നോക്കണം എന്നല്ല മരിച്ച്‌ ഉദരപൂരണത്തിനുവെണ്ടി കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ട്‌.

ഞാന്‍ എഴുതിയ അവസാനത്തേ വരിയിലും സഞ്ജയണ്റ്റെതായി കൊടുത്ത വരി ശ്രദ്ധിച്ചിരിക്കുമല്ലൊ

ഗുരുവായൂരപ്പദര്‍ശനത്തിണ്റ്റെ കാര്യം തന്നെയാണ്‌ യേശുദാസിണ്റ്റെ കാര്യത്തില്‍ ഞാനുദ്ദേശിച്ചത്‌

Mosilager said...

സോറീ സാരന്മാരേ വായിച്ച് വരാന്‍‍ കുറേ സമയം എടുക്കും... ധീരേ ധീരേ ഓരോ കമ്മന്‍റ് വായിചോണ്ട് ഇരിക്കുകയാണ്‍.