Wednesday, July 12, 2006

ജന ഗണ മന




ജനഗണമന അധിനായക ജയഹേ ഭാരതഭാഗ്യവിധാതാ
പഞ്ജാബസിന്ധു ഗുജരാത്ത മരാഠാ ദ്രാവിഡ ഉത്കല ബംഗാ
വിന്ധ്യഹിമാചല യമുനാഗംഗാ ഉച്ഛലജലധിതരംഗാ
തവശുഭ നാമേജാഗേ, തവശുഭ ആശിഷ മാംഗേ
ഗാഹേതവ ജയഗാഥാ ജനഗണമംഗലദായക ജയഹേ ഭാരതഭാഗ്യവിധാതാ
ജയഹേ ജയഹേ ജയഹേ ജയ ജയ ജയ ജയ ഹേ



6 comments:

evuraan said...

ടോട്ടലീ ഓഫ്‌ടോപിക്‌‌.

ഹരിഹരന്‍, കൊളോണിയല്‍ കസിന്‍സ് വേഷമിട്ട് നടക്കുന്ന കാലം.

അദ്ദേഹത്തെ പറ്റി ഒരു വിമര്‍ശകന്‍ ടൈംസില്‍ പറഞ്ഞതിങ്ങനെയായിരുന്നു..

ദേര്‍ ഈസ് ഷി** ഫ്ലോട്ടിംഗ് ഇന്‍ ദ ഇന്‍ഡസ്ട്രി..!

ഇപ്പോഴുമുണ്ടൊ എന്തോ കൊളോണിയല്‍ കസിന്‍സ്?

ശനിയന്‍ \OvO/ Shaniyan said...

മോസില്ല മാഷേ, നല്ല വീഡിയോ.. സംഗീത ലോകത്തെ രത്നങ്ങള്‍ കോര്‍ത്ത ഒരു മാല.. :)

Mosilager said...

ഏവൂരാനേ,
കൊളോനിയല്‍‍ കസിന്‍സ് ഇപ്പോള്‍ ഇല്ല എന്ന് ആണു തോന്നുന്നത്. അവരുടെ ആദ്യത്തേ പാട്ടുക്കള്‍ കൊള്ളാമായിരുന്നൂ, അത് കഴിങ്ങിട്ട് ഉള്ള് പാട്ടുക്കളേ “ഷിട്ട്” എന്ന് പറയാം.

ശനിയാ,
വേറൊന്നും തോന്നിയില്ല എഴുതാന്‍... എന്‍റെ ഫ്രഞ്ച് കൂട്ടുകാരന്‍ പറഞ്ഞത് പോലെ, “വീ ആര്‍ ഓള്‍‍ മുംബൈക്കാര്‍സ്.”

ശ്രീജിത്ത്‌ കെ said...

തന്നാലാവുന്നവിധം നന്നായി തന്നെ എ.ആര്‍ ഇത് ചെയ്തിട്ടുണ്ട്. എനിക്കിഷ്ടമായി. ഇത് ഷെയര്‍ ചെയ്തതിന് നന്ദി മോസിലാഗര്‍.

കൊളോണിയല്‍ കസിന്‍സ് എന്ന് ബാന്‍ഡ് ഹരിഹരന്റെ ശബ്ദത്തിന്റേയും, ലെസ്സ് ലൂയിസ്സിന്റെ സംഗീതത്തിനേയും ഒരു അതിമനോഹര മിശ്രണമായിരുന്നു. അവരുടെ ആദ്യ ആല്‍ബം വളരെ ഹിറ്റ് ആയതുമാണ്. അതിന്റെ ഷിറ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിന്റെ കാര്യം മനസ്സിലാവുന്നില്ല.

അരവിന്ദ് :: aravind said...

കൊളാണിയല്‍ കസിന്‍‌സ് ഷിറ്റോ?? നല്ല ഒന്നാന്തരം ആല്‍ബമായിരുന്നു അവരുടെ ആദ്യത്തെത്.
രണ്ടാമത്തേത് പൊട്ടി. ലെസ്‌ലൂയിസും ഹരിഹരനും പിരിഞ്ഞതില്‍ പലതും പറഞ്ഞു കേ‌ള്‍ക്കുന്നുമുണ്ട്.

അപ്പോ വേറെ കുറേ ഇന്ത്യന്‍ പാട്ടുകാരുണ്ടല്ലോ പോപ്പ് , *പ്പ് എന്നൊക്കെ പറഞ്ഞ് പാട്ടിറക്കുന്നത്..
അവരുടെ ‘ആല്‍‌ബങ്ങളെ’ ഷിറ്റിറ്റാനഷിറ്റ് എന്ന് വിളിക്കുമോ ആവോ! :-)

Mosilager said...

ഞാന്‍‍ ഒരു പ്രാവശ്യം ഏതോ ശാസ്ത്രീയ കലാകാരനേ ടീ.വീയില്‍‍ കണ്ടിരുന്നൂ, പുള്ളി പോപ് പാടുന്നവരോട് പറഞ്ഞൂ അവര്‍‍ ആള്‍‍കരേ ചതിക്കുകെയാണ്‍ എന്ന്. അസൂഇയ കൊണ്ട് ആവാം, പക്ഷേ പുള്ളികാരന്‍‍ പറഞ്ഞൂ കൂടുതലും പോപ് പാടുകാര്‍ക് പാടാന്‍‍ അറിയത്തില്ലാ.

എനിക്ക് തോന്നിയത് അതില്‍‍ കുറച്ച് സത്യം ഉണ്ട്, പോപ് പാട്ടുകാര്‍‍ അത്രെയും നന്നായിട്ട് പാടത്തില്ല, പക്ഷേ അവരുടെ സ്വരം അല്ല നമ്മള്‍‍ക് പ്രാധാന്യം, അവരുടെ ധ്വനിയും രിതമും (rhythm) ആണ്‍.