Friday, May 12, 2006

അമേരിക്കയില്‍ ഒരു ഭയങ്കര ചമ്മല്‍

രണ്ട് കൊല്ലങ്ങള്‍ മുന്പ് ഞാന്‍ എന്‍റെ ഹോസ്റ്റലില്‍ ചുറ്റി നടക്കുകയായിരുന്നൂ. പുറകീന്ന് ആരോ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ടൂ. തിരിഞ്ഞ് നോക്കിയപ്പോള്‍ രണ്ടു പേര്‍ മലയാളത്തില്‍ സംസാരിച്ചു കൊണ്ട് വരുന്നൂ. എനിക്കു ഇവിടെ മലയാളികളേ ആരേയും അറിയാത്തതു കൊണ്ട് രണ്ട് വര്‍ഷമായിട്ട് മലയാളം കേള്‍കാത്ത അവസ്ഥയില്‍ ആയിരുന്നൂ. അതുക്കൊണ്ട് ഞാന്‍ തിരിഞ്ഞ് അവരോട് സംസാരിക്കാന്‍ തുടങ്ങീ. അവര്‍ക്ക് എന്നേ കാട്ടിലും പ്രായം ഉള്ളത് കൊണ്ട് ഞാന്‍ പേരൊന്നും ചൊദിക്കാന്‍ പോയീല്ല. അവര് പറഞ്ഞുമില്ലാ. മലയാളത്തില്‍ സംസാരിക്കാന്‍ പറ്റിയതിന്‍റെ സുഖത്തില്‍ ഇടതു വശത്തുള്ള ആളിന്‍റെ ശബ്ദം പരിചയമുള്ളതാണെന്നത് ഞാന്‍ വിട്ടുപോയീ. കുറച്ചു കഴിഞ്ഞ് വലത്തു വശത്ത് നിക്കുന്ന ആള്‍ മറ്റേ പുള്ളിയോട് പറഞ്ഞൂ, “രഞ്ജിത് പുറത്തു ജീവിച്ചത് കൊണ്ടായിരിക്കും നിങ്ങളേ അറിയാത്തത്. അപ്പോഴാണ്ണ് എനിക്ക് ആളേ പിടി കിട്ടിയത്... പക്ഷേ വിശ്വാസം വന്നില്ല... ഞാന്‍ പുള്ളിയോട് ചോദിച്ചൂ, “ആണോ?”. മമ്മൂട്ടി തല കുനിച്ചു കാണിച്ചു. എന്‍റെ സംസാരം അത് കേട്ടപോഴേക്കും നിന്ന് പോയി... ഇംഗ്ലീഷില്‍ “സ്റ്റാര്‍-സ്റ്റ്റക്ക്” എന്ന് പറയും. ഞാന്‍ മമ്മൂട്ടിയോടും പുള്ളിയുടെ സുഹൃ‍ത്തിനോടുമായിരുന്നൂ സംസാരിച്ചോണ്ടിരുന്നത് !

ഫിലിമില് കാണുന്ന പോലെ അല്ല മമ്മൂട്ടി ജീവിതത്തില്‍... വെള്ള വസ്ത്രങ്ങളും വെള്ള പാദരക്ഷകളും ധരിച്ചൊരു ആളായിരുന്നൂ എന്‍റെ ഓര്‍മ്മയില്‍... പക്ഷേ കണ്ട ആള്‍ സാധാരണ ആള്‍കാരേ പൊലേ വെഷം ധരിച്ച്, സ്വന്തം മകനേ കോളേജില്‍ ചേര്‍ക്കാന്‍ വരുന്ന അച്ഛനേ പോലെ തന്നെ ആയിരുന്നു.

ഞാന്‍ വീട്ടില്‍ ഉഡന്‍ വിളിച്ചു, ആരേയാണ്ണ് കണ്ടത് എന്ന് ഊഹിക്കാന്‍ പറഞ്ഞൂ... അവര്‍ക്ക് കിടീയില്ല. ആരാണ്ണ് എന്ന് പറഞ്ഞപ്പോള്‍ വീട്ടീന്ന് പറഞ്ഞു, അടുത്ത് പ്രാവശ്യം കാണുമ്പൊള്‍ ഹസ്താക്ഷരും ഒരു ചാന്‍സും ചോദിക്കണമെന്നു. ദുര്‍ഭാഗ്യത്താല് പിന്നീട് കണുകയുണ്ടായില്ല... ഞാന്‍ അടുത്ത 2-3 ദിവസത്തേക്ക് കുറച്ച് ഉലച്ചിലില്‍ ആയിരുന്നൂ.

മമ്മൂട്ടിയുടെ ഒച്ച സിനിമായില്‍ കേള്‍കുന്ന അതേ പോലെയാണ്... ആറടി പൊക്കം കാണും, വെളുത്തിട്ടാണ്. പുള്ളിക്ക് എന്തോ പ്രത്യേകത ഉണ്ട്... മലയാളത്തില്‍ എനിക്ക് കൃത്യമായ വാകറിയത്തില്ല, പക്ഷേ ഇംഗ്ലീഷില്‍ “Aura” എന്ന് പറയും. ചില ആള്‍കാര്‍ ഉണ്ട് അങ്ങനെ, ഒരു പ്രത്യേക് ഔറാ കാണും.

(നന്ദി ശനിയനും ജോയ്സിനും ഈ കുറി തിരുത്തിയതിന്ന്)

15 comments:

ശനിയന്‍ \OvO/ Shaniyan said...

മോസില്ല മാഷേ, ഒരു മെയില്‍ അയക്കാമോ?

shaniyan(at)comcast(dot)net

Mosilager said...

ചെയ്തൂ...
mosilager (AT) gmail (dot) com

Kuttyedathi said...

ഇത്രയും വര്‍ഷം വിദേശത്തു ജീവിച്ചിട്ടും മലയാളം കേട്ടപ്പോള്‍ തിരിഞ്ഞു നോക്കുകയും മലയാളികളോടു സംസാരിക്കാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തല്ലോ. അതു തന്നെ വലിയ കാര്യം. നമ്മുടെ നാട്ടിലെ കോളേജുകളിലൊക്കെയുള്ള തുക്കിടി സായ്‌വുമാര്‍ക്കു മലയാളം കേള്‍ക്കുന്നതു തന്നെ പരമപുച്ഛമാണല്ലോ. ഇന്നലെ സന്തോഷ്ജി യേതോ കമന്റില്‍ പറഞ്ഞിരിക്കുന്ന കണ്ടു, മാര്‍ ഇവാനിയോസിലൊക്കെ എല്ലാരും അംഗ്രേസിയിലാണാത്രേ സംസാരം.

വളരെ വളരെ സന്തോഷം തോന്നുന്നു. മലയാളം പഠിച്ചിട്ടില്ലാഞ്ഞിട്ടു കൂടി മലയാളത്തില്‍ എഴുതാനുള്ള താല്‍പര്യത്തെ എത്ര അഭിനന്ദിച്ചാലാണു മതിയാവുക.

Mosilager said...

കുട്ടിയേട്ടത്തീ,
വളരേ നന്ദി ഉത്സാഹിപ്പിചതിന്ന്. ഗ്രാസ് ഇസ് ഗ്രീനറ് ഓണ്‍ ദി അദര്‍ സൈഡെന്ന് ഇംഗ്ലീഷില്‍ ചൊല്ലുണ്ട്... ഒരുപക്ഷേ ഞാന്‍ നാട്ടില്‍ ആയിരുന്നെംഗില്‍ ഞാനും വെറെ ഭാഷക്കള്‍ പഠിക്കാന്‍ നോക്കിയേനെ. അവര്‍ക്ക് മലയാളം നന്നായിട്ട് അറിയാമായിരിക്കും, അതുക്കൊണ്ടായിരിക്കും ഇംഗ്ലീഷില്‍ വര്‍തമാനം പറയുന്നത.

joycejose said...

Warrier
It is really great to see you writing in malayalam. We used to be happy to speek in malayalam and that nobdy understood a single word of it in the lab. Thanks also for giving me the opportunity to keep my malayalam alive, though I picked up your slang and mistakes very fast. It is also very nice of all the malayalees where ever they are, showing the same next door neighbor friendliness.
I am so proud to be a malayalee...
So sorry warier I tried the malayalam font... but i dont want to write with spelling mistakes
Cheers to all...

പെരിങ്ങോടന്‍ said...

ഓറയ്ക്കു മലയാളത്തില്‍ ദിവ്യചൈതന്യം എന്നൊക്കെ പറയുമായിരിക്കും. ദിവ്യത്വം എന്തായാലും മമ്മൂക്കായുടെ കാര്യത്തില്‍ നിന്നൊഴിവാക്കാം, ചൈതന്യമുള്ള വ്യക്തിതന്നെ.

ഈ mosilager കള്ളിന്റെ പേരല്ലെ, കള്ളുകുടിയന്മാര്‍ കുടിച്ചുകഴിഞ്ഞാല്‍ ആ പേര് എങ്ങിനെ ഉച്ചരിക്കും എന്നൂഹമില്ല (അല്ല, അങ്ങിനെയാണല്ലോ കള്ളിനു പേരുണ്ടാവുന്നതു്) അതുകൊണ്ടു ശനിയാദികളെപ്പോലെ മൊസി എന്നുവിളിക്കാം :)

--smirnoff നെ സ്മൈര്‍ണോഫ് എന്നുവിളിക്കുന്ന നാട്ടിലെ പ്രജ.

.::Anil അനില്‍::. said...

:)
ഇതുവായിച്ചു തുടങ്ങിയപ്പോള്‍ ഭയങ്കര അതിശയമായിരുന്നു. രണ്ടാമത്തെ പോസ്റ്റില്‍ തന്നെ മലയാളമെഴുത്തില്‍ ഇത്രമാത്രം പുരോഗതി !!!
ഒടുവില്‍ “നന്ദി ശനിയനും ജോയ്സിനും ഈ കുറി തിരുത്തിയതിന്ന്“ എന്നു കണ്ടപ്പോള്‍ അതിശയം മാറിപ്പോയി... എങ്കിലും തിരുത്തല്‍ വാദികള്‍ ചില തെറ്റുകള്‍ വിട്ടുപോയി.

viswaprabha വിശ്വപ്രഭ said...

അയ്യോ! ശനിയനും പ്രഭാവലയനും കൂടി ഇതു തിരുത്തിക്കൊടുക്ക്വാണോ ഇപ്പോള്‍!

തല്‍ക്കാലം ഇതിങ്ങനെ തന്നെ വായിക്കാന്‍ എന്തു രസാ! ഇതു തിരുത്തി ഈ innocence tone കളയണ്ടാന്നു തോന്നുന്നു!


വേണോങ്കിതന്നെ കുറച്ചുകഴിഞ്ഞുപോരേ?

സു | Su said...

ഇനി മമ്മൂട്ടിയെ കാണുമ്പോള്‍ എന്റെ അന്വേഷണം അറിയിക്കണേ.

ശനിയന്‍ \OvO/ Shaniyan said...

മാഷമ്മാരേ, കുറച്ച് അപകടം കൂടിയ തെറ്റുകള്‍ (നേരിട്ട് അര്‍ഥത്തെ ബാധിക്കുന്നവ) തിരുത്താന്‍ സഹായിക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ടോണും കണ്ടന്റും മുഴുവനായും മോസില്ല മാഷിന്റേതു തന്നെ.

അനില്‍ മാഷേ, അദ്ഭുതം ഒട്ടും കുറക്കണ്ട! ആള്‍ വേഗം വളരുന്ന ജാതി തന്നെയാ!

കണ്ണൂസ്‌ said...

സത്യമായിട്ടും, ഒരിക്കല്‍ പോസ്റ്റണം എന്നു കരുതി ഞാന്‍ മാറ്റി വെച്ച ഒരു സബ്ജക്റ്റ്‌ ആയിരുന്നു ഇത്‌.

എന്റെ ഒരു സുഹൃത്തിന്റെ അനുഭവമാണ്‌. അവന്‌ മേട്ടുപ്പാളയത്ത്‌ ഒരു കൊറിയര്‍ സര്‍വീസില്‍ ആയിരുന്നു പണി. ദിവസേന, consignment എടുക്കാന്‍ കോയമ്പത്തൂര്‍ എയര്‍ പോര്‍ട്ടില്‍ വരും. അങ്ങനെ ഒരു ദിവസം പുള്ളി പരിചയമുള്ള ഒരാളെ കണ്ട്‌ എയര്‍ പോര്‍ട്ടില്‍. ഇവന്‍ കൈ വീശി കാണിച്ചിട്ടും അങ്ങേര്‍ മൈന്റ്‌ ചെയ്യാതെ നടന്നു കളഞ്ഞുവത്രേ. ഗഡിക്ക്‌ ഭയങ്കര ഫീലിങ്ങ്‌സ്‌ ആയിപ്പോയി. ഇത്ര പരിചയമുണ്ടായിട്ടും അയാള്‍ ആ ഭാവം പോലും നടിച്ചില്ലല്ലോ എന്ന്. തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ അതായിരുന്നത്രേ ചിന്ത. അവസാനം മേട്ടുപ്പാളയം എത്താറായപ്പോഴാണ്‌ ആരെയാണ്‌ കണ്ടതെന്ന് ആലോചിച്ചത്‌. സല്‍മാന്‍ ഖാന്‍ ആയിരുന്നത്രേ!! :-)

ദേവന്‍ said...

ഫെറാറീടെ പിക്‌ അപ്പ്‌ ആണല്ലോ ഈ മോസില്ലക്ക്‌ ആറ്‌, അറുപത്‌ നൂറ്ററുപത്‌ എന്നല്ലേ പോസ്റ്റ്‌ വച്ച്‌ പോസ്റ്റ്‌ വച്ച്‌ കേറ്റം!!

കണ്ണൂസെ അത്‌ പണ്ടോരിക്കല്‍ ഒരു പത്രക്കാരന്‍ ആര്‍ ഡിയില്‍ എഴുതിയ പോലെ ആയല്ലോ.

മൂപ്പര്‍ ഒരു കോക്ക്‌ ടെയില്‍ പാര്‍ട്ടിയില്‍ ഇങ്ങനെ ആടി നില്‍ക്കുമ്പോ എതിരേ ഇരിക്കുന്ന ഒരു ആന്റിയെ നല്ല പരിചയം തോന്നി. മിണ്ടാണ്ടേ പോന്നാല്‍ മോശമല്ല്ലേ. ചെന്നു.

"ഹലോ സുഖമല്ലേ?"
അവര്‍ ചിരിച്ചു
"ഭര്‍ത്താവിനും സുഖമല്ലേ?"
ഞാന്‍ വിവാഹിതയല്ല, അമ്മാമ്മ പറഞ്ഞു.

"അല്ല അതറിയാം ഞാന്‍ സഹോദരന്റെ കാര്യം ഉദ്ദേശിച്ച്‌ അങ്ങനെ തെറ്റി പറഞ്ഞു പോയതാ"
എനിക്കു സഹോദരന്‍ ഇല്ല, ഒരു ചേച്ചിയേ ഉള്ളൂ.

ചമ്മി. പക്ഷേ നൊട്ടൌട്ട്‌
"അല്ലാ സഹോദരിക്ക്‌ ഇപ്പോ എന്താ ജോലി?"

ആന്റി പറഞ്ഞു " ഇപ്പോഴും അവര്‍ ബ്രിട്ടന്റെ രാജ്ഞിയായി തന്നെ ജോലി നോക്കുന്നു."

പത്രന്‍ ഔട്ട്‌. നോക്കൌട്ട്‌.

സാക്ഷി said...

നന്നായിട്ടുണ്ട്.
ഇനിയും കൂടുതലെഴുതൂ.

Mosilager said...

പെരിങ്ങോടന്‍ - ശരിയാണു പറഞ്ഞത്, മോസീ എന്ന് വിളിക്കാം, അതോ രഞ്ജിതെന്ന്

അനില്‍ - ഞാന്‍ അക്ഷരതെറ്റുക്കള്‍ മാത്രമേ തിരുത്തിയൊള്ളൂ, ഗുരുക്കള്‍ ബാകി കുറേ പറഞ്ഞായിരുന്നൂ, അവരുടെ തെറ്റല്ലാ.

വിശ്വം - നന്ദി, ഇന്നൊസന്‍റിന്‍റെ പോലെ ഞാന്‍ എഴുതാം... വേറേ തരത്തില്‍ എഴുതാന്‍ അറിവായിട്ടില്ലാ

സൂ - തീര്‍ച്ഛെയുമായിട്ട് പറയാം... ബ്ലോഗ് ലിങ്കും കൊടുക്കാം... പുള്ളിക്കാരനേ ഈ പ്രദേശത്ത് കണ്ടിട്ടില്ലാ അതു കഴിഞ്ഞിട്ട് - എന്നേ കണ്ടിട്ട് “ഈ നാട് ഒരിക്കലും നന്നാവത്തില്ല” എന്ന് പറഞ്ഞ് സ്ഥലം വിട്ടൂയെന്നാണ്ണ് തോനുന്നത്.

ശനിയന്‍ - എന്നേ സഹായിച്ചതിന്ന് കുറച്ച് വെള്ളം കുടിക്കണ്ടിവന്നൂ അല്ലേ? കുഴപ്പം ഇല്ലാ, കീപ് ഇറ്റ് അപ്പ്. ഇപ്പൊള്‍ തീസിസ് എഴുതാന്‍ ആയി, അതുകൊണ്ട് മലയാളം പടിപ്പ് കുറച്ച് സ്ലോ സ്പീടില്‍ ആകും... പക്ഷേ धन्यवाद मेरे ऊपर भरोसा रखने के लिए।

കണ്ണൂസ്‌ - നിങ്ങളുടെ രഹസ്യം പറഞ്ഞതിന്‍ നന്ദി, ഞാന്‍ മാത്രം അല്ലല്ലോ വിഡ്ഢിതരം കാണിക്കുന്നതെന്ന് അറിഞിട്ട് മനസ്സിന്‍ വിഴമം കുറവുണ്ട്.

ദേവരാഗം - ഞാന്‍ അതു കേട്ടിട്ടുണ്ടായിരുന്നൂ, മറന്ന് പോയതാണ്‍

സാക്ഷി - അഭിപ്രായത്തിന്‍ നന്ദി, ഞാന്‍ എഴുതാം, വായിക്കാന്‍ ആള്‍കാരേ വേണമെന്നേയൊള്ളൂ, ഇപ്പോള്‍ regret ഉണ്ട് ബാകി എല്ലാവരുടേ കുറിക്കള്‍ വായിച്ചു വരുമ്പഴുതേക്കും എന്‍റെ കാറ്റ് പൊകും. കുറച്ച് കഴിഞ്ഞ് ഞാനും അഭിപ്രായങ്കള്‍ എഴുതാം.

Rajesh Warrier said...

ഹാ ഹാ ഹാ .. കൊളാം കെടൊ ..ഞാന്‍ ശ്രമിച്ച് നൊകട്ടെ ..എന്നാ എഴുതാന് പട്ടുക എന്നു അറിയില്ല .. hmmm