Sunday, May 07, 2006

സാധനം കയ്യില്‍ ഉണ്ടോ?

“സാധനം കയ്യില്‍ ഉണ്ടൊ,” എന്ന് മോഹന്‍ലാലും സ്രീനിവാസനും നാടോടിക്കാറ്റില്‍ മദ്രാസിലേ വിമാനസ്ഥലത്ത് എത്തീട്ട് പറയുന്നൂ. ഇത് എനിക്ക് ഇപ്പഴും വിമാനസ്ഥലത്ത് എത്തുമ്പോള്‍ ഓര്‍മ്മ് വരും. ഞാന്‍ അവിടെ കാണാന്‍ വരുന്ന് ആള്‍കാര്‍ മലയാളിക്കള് ആണെങ്കില്‍ അവരേ ചിരുപ്പിക്കാനുള്ള് ഇതൊരു വഴിയും ആണ്ണ്. ‍

നാട്ടില്‍ എത്തീട്ട് വെള്ള്ക്കരേ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ചിത്രത്തില്‍ ലാലേട്ടന്‍ സാഹിപ്പിനോട് പറയുന്ന്താണ്ണ്... സാഹിപ്പേ ജമ്പ്, സാഹിപ്പേ! സാഹിബ്ബിന്‍റ്റെ കയ്യില്‍ പൈസ ഒന്നും ഇല്ലായിരുന്നൂ...

ശേഷം ഭാഗം സ്ക്രീനില്‍ !

...സാധനം കയ്യില്‍ ഉണ്ടോ ശരിക്കും അക്കരെ അക്കരെ അക്കരെയീന്നാണ. ഞാന്‍ അതു മറന്നു പോയതാണ.


22 comments:

viswaprabha വിശ്വപ്രഭ said...

ഇപ്പോള്‍ ഇല്ല, ഉടനെ ഉണ്ടാവും!

viswaprabha വിശ്വപ്രഭ said...

Introducing the "Mosilager"...

രണ്‍ജിത്തിനെ ഈയടുത്ത് തപ്പിയെടുത്തതാണ്.

കേരളത്തില്‍ ഏതാനും മാസങ്ങള്‍ പോലും ജീവിച്ചിട്ടില്ലാത്ത, മലയാളം സ്വന്തം അദ്ധ്വാനം കൊണ്ടു മാത്രം പഠിച്ചെടുത്ത്, തപ്പിത്തപ്പിയാണെങ്കിലും വായിക്കാനും, വളരെക്കുറച്ചുമാത്രം എഴുതാനും കഴിയുന്ന, ഈ റിസര്‍ച്ചു വിദ്യാര്‍ത്ഥി മലയാളം ബൂലോഗത്തിലേക്കു ഉത്സാഹത്തോടെ കടന്നുവരികയാണ്.

നമുക്കെല്ലാം കൂടി ഈ നായസ്നേഹിയെ വരവേല്‍ക്കാം!

രഞ്ജിത്തിന്റെ ആദ്യപോസ്റ്റുകളില്‍ ധാരാളം അക്ഷരത്തെറ്റുകളും വാചകഘടനാഭംഗങ്ങളും ഉണ്ടായെന്നു വരാം. നമുക്കൊക്കെ അതു ക്ഷമിച്ചുകൊടുക്കാം അല്ലേ?

വക്കാരിമഷ്‌ടാ said...

വെലക്കം വെലക്കം... സ്വാഗതം രഞ്ജിത്തേ. അടിച്ചുപൊളി. വെയര്‍ ദേര്‍ ഈസ് എ വില്‍, ദേര്‍ വില്‍ ബീ ആന്‍ അമ്പ് എന്ന് ഇന്നലേംകൂടി ദേവേട്ടന്‍ പറഞ്ഞതേ ഉള്ളൂ. അതായത് ഒരമ്പിന് രണ്ട് വില്ലെന്ന്. അതുപോലൊന്നും ദേവേട്ടന്‍ പറഞ്ഞു (രഹസ്യമായി).

അതുകൊണ്ട് ഹൃദയം നിറഞ്ഞ സ്വാഗതം. ഈ ബ്ലോഗുലോകത്തില്‍ പങ്കുചേരാനുള്ള വലിയ മനസ്സിന് വലിയ നന്ദി. ഭാവുകങ്ങള്‍.

സ്നേഹിതന്‍ said...

സ്വാഗതം രണ്‍ജിത്ത് :)
അക്ഷരതെറ്റുകളുടെ കാര്യത്തില്‍ ഞാനുള്‍പ്പെടെ പലരും പുറകിലല്ല! ധൈര്യമായെഴുതു!

ശനിയന്‍ \OvO/ Shaniyan said...

നമസ്കാരം രഞ്ജിത്ത് മോസില്ല മാഷേ!.. ഞാന്‍ ശനിയന്‍.. പേരു കേള്‍ക്കുമ്പോ സ്വഭാവം അറിയാല്ലോ? ;-)
മാഷ് ധൈര്യമായി എഴുതൂ.. അക്ഷര പിശാചിനെ നമുക്ക് ആണിയടിച്ച് തറക്കാം..

മലയാള ബൂലോകത്തിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം!!

ദേവന്‍ said...

ആഹാ മോസിലേജറിനു എന്റെ നമസ്കാരം, ബ്ലാക്കിയുടെ ഗ്രീറ്റിംഗ്‌ വൂഫ്‌.

ശ്രീജിത്ത്‌ കെ said...

സ്വാഗതം മോസിലാഗര്‍ ഏലിയാസ് രഞ്ജിത്ത് വാര്യര്‍.

കെവിന്‍ & സിജി said...

അക്ഷരത്തെറ്റുകളുടെ രാജാവാണെന്നു പറഞ്ഞു മേനി നടിയ്ക്കല്ലേ, മാഷു കണ്ടാ ചെവിക്കു പിടിക്കും.
സുസ്വാഗതം

ജേക്കബ്‌ said...

രഞ്ജിത്തേ സ്വാഗതം ...

Mosilager said...

എല്ലാവര്‍ക്കും നന്ദി, എന്‍റ്റേ നമസ്കാരം. മലയാളം സരിക്ക് അറിയാതെ എഴുതുകെയാണ്ണ്, അതുകൊണ്ട് വല്ലവും തിരിചും മറിച്ചും ഞാന്‍ പറയുഗെയാണെംഗില്‍ ക്ഷമിക്കൂ.

വിശ്വം - ഒരു ദിവസത്തില്‍ തന്നെ മലയാളത്തില്‍ നല്ല വാക്കുകള്‍ പടിച്ചൂ. സന്തോഷം ആയീ... കൂടുതല്‍ പടിക്കാന്‍ ഞാന്‍ ഇനീയും ചോതിക്കാം.

വക്കാരിമഷ്ടാ - ഹ ഹ ഹ അത് ഞാന്‍ ആതിയത്തേ പ്രാവിശമാണ്ണ് കേള്‍ക്കുന്നത്... കലക്കീ.

സ്നേഹിതന്‍ - മലയാളത്തില്‍ എഴുതാന്‍ നോക്കിയപ്പം തൊട്ട് മലയാളിക്കള്‍ക്ക് ചിരി തന്നെ ചിരി, അതുക്കൊണ്ട് ധര്യം ഇച്ചിരി കൂടുതല്‍ ഉണ്ട്. ധൈര്യമായി പുറക്കാതിരിക്കൂ, ചിരിക്കൂ.

Shaniyan - സ്വഭാവം മനസ്സിലായീ, മോസീലാഗര്‍ എന്ന് പേര്‍ കേള്‍ക്കുമ്പൊള്‍ എണ്ടെയും സ്വഭാവം വ്യക്തം ആഗും... നമ്മുടെ സാംബിയായിലേ കിംഗ്ഫിഷറാണ്ണ്.

ദേവരാഗം - ഗിംഗായും ബൂ-ബൂയും ബ്ലാക്കിയൊട് വുഫ് കൊരക്കുന്നൂ... എണ്ടെ “ഗുഡ് ബോയ്” ബ്ലാക്കിക്ക് അറീക്കുക.

ശ്രീജിത്ത്‌ കെ - നന്ദി...

kevin - തെറ്റ് ചെയ്യുനേന്‍റ്റെ മുംബ് തന്നെ ക്ഷമ ചോതിച്ചതാണേ... വാചകഭംകത്തിണ്ടെ കിരീഡവും ചെങ്കൊലും ആരാണ്ണ് കൊണ്ടുപോവുന്നതെന്ന് കുറച്ച് കഴിഞേ മനസ്സിലാവു ഒള്ളൂ.

ജേക്കബ്‌ - നന്ദി

ഉമേഷ്::Umesh said...

സ്വാഗതം, മോസില രഞ്ജിത്തേ!

വളരെ സന്തോഷം തോന്നുന്നു. കേരളത്തില്‍ മലയാളം എഴുതാനും അറിയാന്‍ പാടില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുമ്പോള്‍, ഇങ്ങനെ ഒരു കാര്യം തുടങ്ങിയതു്.

അക്ഷരത്തെറ്റൊക്കെ പതുക്കെ ശരിയാക്കാം. അല്ലെങ്കില്‍ത്തന്നെ കേരളത്തില്‍ ജീവിതം മുഴുവന്‍ കഴിഞ്ഞവരുടെ ബ്ലോഗുകളില്‍ വരെയുണ്ടു് അക്ഷരപ്പിശകുകള്‍.

പക്ഷേ, വേറേ തെറ്റുകളുണ്ടെങ്കില്‍ ഞങ്ങള്‍ പൂശും. ഇതില്‍ അങ്ങനെ രണ്ടെണ്ണം കണ്ടു. (വക്കാരി എന്തുകൊണ്ടു കണ്ടില്ല എന്നു് എനിക്കു പിടിയില്ല)

1) “സാധനം കൈയിലില്ല” ഡയലോഗ് “നാടോടിക്കാറ്റി”ലെ അല്ല. അതിന്റെ മൂന്നാം ഭാഗമായ “അക്കരെയക്കരെയക്കരെ”യിലെയാണു്. പടം നാടോടിക്കാറ്റിലേതു തന്നെ.

2) സായിപ്പിനെ വെള്ളത്തില്‍ ചാടിക്കുന്നതു് “ചിത്രം” എന്ന സിനിമയിലേതാണു്. മോഹന്‍ ലാല്‍ തന്നെ അതിലും.

- ഉമേഷ്

ഉമേഷ്::Umesh said...

അയ്യോ എനിക്കു തെറ്റുപറ്റി. “ചിത്രം” എന്നു രഞ്ജിത് പറഞ്ഞിട്ടുണ്ടു്. അതോ ഞാന്‍ ആദ്യം വായിച്ചതിനു ശേഷം മാറ്റിയതോ?

prapra said...

എവൂരാന്റെ പാതാളക്കരണ്ടി കിണറ്റില്‍ പോയതോടെ, കഴിഞ്ഞ കുറെ ദിവസം ആയി പല സ്ഥലത്തും എത്തിപ്പെടാന്‍ പറ്റിയിട്ടില്ല. ലെയിറ്റ്‌ ആയിട്ടാണെങ്കിലും ലാസ്റ്റ്‌ ആയിട്ടാണെങ്കിലും രണ്‍ജിത്തിനോട്‌ സ്വാഘതം പറയട്ടെ. വായില്‍ കൊഴക്കട്ട ഇട്ട്‌ മലയാലം കൊരച്ച്‌ കൊരച്ച്‌ പരയുന്ന കിടാങ്ങള്‍ ഒക്കെ രണ്‍ജ്ത്തിനെ കണ്ട്‌ പഠിക്കട്ടെ.

viswaprabha വിശ്വപ്രഭ said...

രഞ്ജിത്ത്,

bhayankara santhOsham thOnnunnu enikk!

you are picking up real fast!

Congratulations!

പാപ്പാന്‍‌/mahout said...

രഞ്ജിത്തിനു സ്വാഗതം. ഉമേഷിനെ ഗൂഗ്ലിയെറിഞ്ഞു വീഴിച്കുകൊണ്ടാണാല്ലോ തുടക്കം :)

കൂട്ടത്തില്‍ ഇങ്ങനെയുള്ള ഒരുപാടു കൂട്ടുകാരെ ബ്ലോഗുലകത്തില്‍ ഞങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്ന വിശ്വത്തിന്‍ തോനെ നന്ദിയും.

Mosilager said...

ഉമേഷ് ഭാഈ,
നിങ്ങള്‍ പറഞ്ഞത് ശരിയാണ, “സാധനം കയ്യില്‍ ഉണ്ടോ അക്കരെ അക്കരെ അക്കരെയീന്ന് തന്നെ. വിശ്വം ഉറക്കളച്ച് അവസ്ഥയില്‍ എന്നോട് പറഞ്ഞതാണ. രാജേഷും പറഞ്ഞതാണ... ചിത്രം ആദ്യം തന്നേ ഉണ്ടായിരുന്നു... എന്‍റെ മലയാളത്തിന്‍റെ കുഴപ്പം ആയിരിക്കാം, മനസ്സിലായി വരുന്ന വരേ വാഇച്ചത് എല്ലാം മറന്ന് പൊകും... എന്തായാലും നന്ദി, ഞാന്‍ അത് തിരുത്താന്‍ നോക്കാം. മലയാളം അറിയാത തലമുറ നാട്ടിലോ? അവര്‍ ക്ലിങോണ്‍ ഭാഷയാണോ പറയുന്നത?

പ്രാ പ്രാ, നിങ്ങളുടെ മലയാളം കുറച്ച് കട്ടിയാണ, പാതാളത്തേ കാര്യം മനസ്സിലായില്ല്, പക്ഷേ സ്വാഗതത്തിന്ന് നന്ദി... എന്നേ കണ്ട് പഠിച്ചാല്‍ ഒരുപാട് പ്രശ്നങള്‍ വരും, ഞാന്‍ ശനിയന്‍റേ ശിശ്യന്‍ ആണ.

വിശ്വം സാഹിബ്, പുതിയ രങ്കത്തിലാണ എറങ്ങീയിരിക്കുന്നത്, കൂടുതലും വിഢ്ഢിതരങള്‍ ആയിരിക്കും പറയുന്നത് ഇപ്പോള്‍... നിങ്ങള്‍ക്ക് പുതിയ ഒരു കക്ഷിയേ ഞാന്‍ കണ്ടുപിടിച്ചൂ... രാജേഷ്.

mahout - നന്ദി... വിശ്വം ഭയങ്കര ഉത്സാഹം വെച്ചാണ പുതിയ ആള്‍കാരേ കൊണ്ടുവരുന്നത്.

എല്ലാവര്‍ക്കും - നന്ദി, എന്‍റെ മലയാളം വായന അത്റേയും മുന്നോട്ട് പോയിട്ടില്ല, അതുക്കൊണ്ട് ബ്ലോഗുക്കള്‍ വാഇക്കുന്നത് കുറവാണ. धीरे धीरे കൂടുതല്‍ വായിക്കാന്‍ തുടങാം.

സു | Su said...

സ്വാഗതം :)

.::Anil അനില്‍::. said...

അയ്യോ ഇതു കാണാന്‍ വൈകി.

സ്വാഗതം !

വിശാല മനസ്കന്‍ said...

സ്വാഗതം പ്രിയ സുഹൃത്തേ..
അലക്കിപ്പൊളിക്കാനാശംസകള്‍!

ഉമേഷ്::Umesh said...

ബാക്കി അക്ഷരത്തെറ്റൊക്കെ പിന്നെ ശരിയാക്കാം. ടൈറ്റില്‍ ഒന്നു നേരെയാക്കണം. “ഉണ്ടോ” എന്നു ദീര്‍ഘം വേണം.

മൂത്ത വൈയാകരണന്മാര്‍ (grammaarians) “കൈയില്‍” എന്നെഴുതണമെന്നു പറയും. പക്ഷേ “കയ്യില്‍” എന്നതു തന്നെയാണു നല്ലതെന്ന അഭിപ്രായക്കാരനാണു ഞാന്‍.

ചുരുക്കം പറഞ്ഞാല്‍, സാധനത്തെപ്പറ്റി മാത്രം ഒന്നും പറയാനില്ല.

(അല്ലല്ലോ. ഇപ്പോള്‍ അതിനെപ്പറ്റിയും പറഞ്ഞല്ലോ.)

::പുല്ലൂരാൻ:: said...

swaagatham !!

Mosilager said...

നന്ദി എല്ലാവര്‍ക്കും, ഒരു ആഴ്ച്ചയേ ആയിട്ടൊള്ളൂ പക്ഷേ നിങ്ങളുടെ friendliness കൊണ്ട് ഞാന്‍ confidence വെച്ചിട്ട് തെറ്റുക്കള്‍ സഹിതം എഴുതുകെയാണ്‍.