Thursday, May 25, 2006

ഗജകേസരിയോഗം

ജാതക്കത്തില്‍ ഒക്കെ ‘ഗജകേസരിയോഗം’ എന്ന് ഒരു സ്ഥിതി ഉണ്ട്. എന്ന് പറഞ്ഞാല്‍ ആനയേ വളര്‍താന്‍ ഉള്ള് വരുമാനം കയ്യില്‍ കാണും. കലികാലത്തില്‍ ആനക്കളേ കിട്ടത്തില്ലാ, പക്ഷേ അതിന്‍ വരുമാനം ഉള്ളവര്‍ ഇതാണ് ചെയുന്നത്:ഒരുപാട് പൈസാ കൊടുത്തിട്ട് ആനയുടെ വലിപ്പമുള്ള് വണ്ടി വാങ്ങിചിട്ട് അതിന്‍റെ സ്റ്റെപ്പിനീയില്‍ ആനെയുടെ പടം വരക്കും. ഈ വണ്ടികളുടെ എണ്ണയുടെ വില നോക്കുമ്പൊള്‍ ആനയാണ് നല്ലത് എന്ന് തോന്നുമായിരിക്കാം.

Friday, May 19, 2006

പുല്ലിന്‍റെ മഹത്വം

എന്‍റെ പാഠശാലായില്‍ കുറേ രാജ്യങ്ങളീന്ന് വന്ന കുട്ടിക്കള്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അവരുടെ ഭാഷയിലേ തെറിക്കള്‍ നന്നായിട്ട് അറിയാമായിരുന്നു. നമ്മള്‍ മലയാളിക്കളും നിഹോഞ്ജിന്‍ അതായത് ജപാന്-കാര്‍ക് മാത്രമേ സ്വന്തം ഭാഷയിലുള്ള് നല്ല വാക്കുക്കള്‍ ഉപയൊജിക്കാന്‍ പറ്റാത്തത്. ഇങ്ങോട്ട് എല്ലാവരും ഇത്രയും പടുപ്പിക്കാന്‍ നോക്കിയപ്പോഴ് അങ്ങോട്ടും എന്തെങ്കിലും പറയണ്ടേ എന്ന് വിചാരം വന്നു. അതുകൊണ്ട് മലയാളം ചലചിത്രത്തില്‍ ഉള്ള ചില വാക്കുകളീന്ന് ഏറ്റവും ചീത്ത വാക്ക് നമ്മള്‍ കുറേ നാള്‍ പറഞ്ഞോണ്ട് നടന്നൂ... പുല്ലേ! എന്താണ്ണ് അതിന്‍റെ അറ്ഥം എന്ന് കുറേ കഴിഞ്ഞിട്ടാണ്ണ് നമ്മല്ള് പറഞ്ഞത്... ഗ്രാസ്സ്... അതാണ്ണ് മലയാളത്തിലേ ഏറ്റവും വലീയ തെറി. കുറച്ച് നാളെങ്ഗിലും പുല്ലിന്‍റെ ബലത്ത് അന്യ രാജ്യക്കാരുടെ മുന്നില്‍ നില്‍ക്കാന്‍ പറ്റീ.


Friday, May 12, 2006

അമേരിക്കയില്‍ ഒരു ഭയങ്കര ചമ്മല്‍

രണ്ട് കൊല്ലങ്ങള്‍ മുന്പ് ഞാന്‍ എന്‍റെ ഹോസ്റ്റലില്‍ ചുറ്റി നടക്കുകയായിരുന്നൂ. പുറകീന്ന് ആരോ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ടൂ. തിരിഞ്ഞ് നോക്കിയപ്പോള്‍ രണ്ടു പേര്‍ മലയാളത്തില്‍ സംസാരിച്ചു കൊണ്ട് വരുന്നൂ. എനിക്കു ഇവിടെ മലയാളികളേ ആരേയും അറിയാത്തതു കൊണ്ട് രണ്ട് വര്‍ഷമായിട്ട് മലയാളം കേള്‍കാത്ത അവസ്ഥയില്‍ ആയിരുന്നൂ. അതുക്കൊണ്ട് ഞാന്‍ തിരിഞ്ഞ് അവരോട് സംസാരിക്കാന്‍ തുടങ്ങീ. അവര്‍ക്ക് എന്നേ കാട്ടിലും പ്രായം ഉള്ളത് കൊണ്ട് ഞാന്‍ പേരൊന്നും ചൊദിക്കാന്‍ പോയീല്ല. അവര് പറഞ്ഞുമില്ലാ. മലയാളത്തില്‍ സംസാരിക്കാന്‍ പറ്റിയതിന്‍റെ സുഖത്തില്‍ ഇടതു വശത്തുള്ള ആളിന്‍റെ ശബ്ദം പരിചയമുള്ളതാണെന്നത് ഞാന്‍ വിട്ടുപോയീ. കുറച്ചു കഴിഞ്ഞ് വലത്തു വശത്ത് നിക്കുന്ന ആള്‍ മറ്റേ പുള്ളിയോട് പറഞ്ഞൂ, “രഞ്ജിത് പുറത്തു ജീവിച്ചത് കൊണ്ടായിരിക്കും നിങ്ങളേ അറിയാത്തത്. അപ്പോഴാണ്ണ് എനിക്ക് ആളേ പിടി കിട്ടിയത്... പക്ഷേ വിശ്വാസം വന്നില്ല... ഞാന്‍ പുള്ളിയോട് ചോദിച്ചൂ, “ആണോ?”. മമ്മൂട്ടി തല കുനിച്ചു കാണിച്ചു. എന്‍റെ സംസാരം അത് കേട്ടപോഴേക്കും നിന്ന് പോയി... ഇംഗ്ലീഷില്‍ “സ്റ്റാര്‍-സ്റ്റ്റക്ക്” എന്ന് പറയും. ഞാന്‍ മമ്മൂട്ടിയോടും പുള്ളിയുടെ സുഹൃ‍ത്തിനോടുമായിരുന്നൂ സംസാരിച്ചോണ്ടിരുന്നത് !

ഫിലിമില് കാണുന്ന പോലെ അല്ല മമ്മൂട്ടി ജീവിതത്തില്‍... വെള്ള വസ്ത്രങ്ങളും വെള്ള പാദരക്ഷകളും ധരിച്ചൊരു ആളായിരുന്നൂ എന്‍റെ ഓര്‍മ്മയില്‍... പക്ഷേ കണ്ട ആള്‍ സാധാരണ ആള്‍കാരേ പൊലേ വെഷം ധരിച്ച്, സ്വന്തം മകനേ കോളേജില്‍ ചേര്‍ക്കാന്‍ വരുന്ന അച്ഛനേ പോലെ തന്നെ ആയിരുന്നു.

ഞാന്‍ വീട്ടില്‍ ഉഡന്‍ വിളിച്ചു, ആരേയാണ്ണ് കണ്ടത് എന്ന് ഊഹിക്കാന്‍ പറഞ്ഞൂ... അവര്‍ക്ക് കിടീയില്ല. ആരാണ്ണ് എന്ന് പറഞ്ഞപ്പോള്‍ വീട്ടീന്ന് പറഞ്ഞു, അടുത്ത് പ്രാവശ്യം കാണുമ്പൊള്‍ ഹസ്താക്ഷരും ഒരു ചാന്‍സും ചോദിക്കണമെന്നു. ദുര്‍ഭാഗ്യത്താല് പിന്നീട് കണുകയുണ്ടായില്ല... ഞാന്‍ അടുത്ത 2-3 ദിവസത്തേക്ക് കുറച്ച് ഉലച്ചിലില്‍ ആയിരുന്നൂ.

മമ്മൂട്ടിയുടെ ഒച്ച സിനിമായില്‍ കേള്‍കുന്ന അതേ പോലെയാണ്... ആറടി പൊക്കം കാണും, വെളുത്തിട്ടാണ്. പുള്ളിക്ക് എന്തോ പ്രത്യേകത ഉണ്ട്... മലയാളത്തില്‍ എനിക്ക് കൃത്യമായ വാകറിയത്തില്ല, പക്ഷേ ഇംഗ്ലീഷില്‍ “Aura” എന്ന് പറയും. ചില ആള്‍കാര്‍ ഉണ്ട് അങ്ങനെ, ഒരു പ്രത്യേക് ഔറാ കാണും.

(നന്ദി ശനിയനും ജോയ്സിനും ഈ കുറി തിരുത്തിയതിന്ന്)

Sunday, May 07, 2006

സാധനം കയ്യില്‍ ഉണ്ടോ?

“സാധനം കയ്യില്‍ ഉണ്ടൊ,” എന്ന് മോഹന്‍ലാലും സ്രീനിവാസനും നാടോടിക്കാറ്റില്‍ മദ്രാസിലേ വിമാനസ്ഥലത്ത് എത്തീട്ട് പറയുന്നൂ. ഇത് എനിക്ക് ഇപ്പഴും വിമാനസ്ഥലത്ത് എത്തുമ്പോള്‍ ഓര്‍മ്മ് വരും. ഞാന്‍ അവിടെ കാണാന്‍ വരുന്ന് ആള്‍കാര്‍ മലയാളിക്കള് ആണെങ്കില്‍ അവരേ ചിരുപ്പിക്കാനുള്ള് ഇതൊരു വഴിയും ആണ്ണ്. ‍

നാട്ടില്‍ എത്തീട്ട് വെള്ള്ക്കരേ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ചിത്രത്തില്‍ ലാലേട്ടന്‍ സാഹിപ്പിനോട് പറയുന്ന്താണ്ണ്... സാഹിപ്പേ ജമ്പ്, സാഹിപ്പേ! സാഹിബ്ബിന്‍റ്റെ കയ്യില്‍ പൈസ ഒന്നും ഇല്ലായിരുന്നൂ...

ശേഷം ഭാഗം സ്ക്രീനില്‍ !

...സാധനം കയ്യില്‍ ഉണ്ടോ ശരിക്കും അക്കരെ അക്കരെ അക്കരെയീന്നാണ. ഞാന്‍ അതു മറന്നു പോയതാണ.